സ്വാഗതം ചെയ്ത് വിദേശ വ്യാപാരികള്‍; ഒന്നുമില്ലെന്ന് സാധാരണ പ്രവാസികള്‍

ദുബയ്: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ അവതരിപ്പിച്ച ബജറ്റിനെ പ്രവാസികളായ വ്യവസായികള്‍ സ്വാഗതം ചെയ്തപ്പോള്‍ തങ്ങള്‍ക്ക് ഒന്നുമില്ലെന്ന് സാധാരണക്കാരായ പ്രവാസികള്‍. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി കാര്‍ഷിക മേഖലയ്ക്ക് ഈന്നല്‍ നല്‍കുന്നത് ഏറെ സ്വാഗതാര്‍ഹമാണന്ന് ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അറിയിച്ചു. ബജറ്റില്‍ വിദേശത്ത് തൊഴിലെടുക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഒന്നുമില്ലെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം പറഞ്ഞു. ബജറ്റ് പ്രവാസികള്‍ക്ക് ഒന്നും നല്‍കാത്തത് പ്രതിഷേധാര്‍ഹമാണന്നും ഇങ്ങനെ ഒരു വിഭാഗം ഉള്ളതായി പോലും ധനകാര്യ വകുപ്പ് മന്ത്രിക്ക് അറിവില്ലാത്ത മട്ടിലാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഇന്‍കാസ് യുഎഇ കമ്മറ്റി പ്രസിഡന്റ് സി ആര്‍ ജി നായരും ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയും വ്യക്തമാക്കി.
Next Story

RELATED STORIES

Share it