kannur local

സ്വവര്‍ഗ പങ്കാളിയെ കൊലപ്പെടുത്തിയ കേസ്: വിധി 19ലേക്കു മാറ്റി

തലശ്ശേരി: സ്വവര്‍ഗ പങ്കാളിയെ എരഞ്ഞോളി കുണ്ടൂര്‍മലയില്‍ കൊണ്ടുപോയി കൈയും കാലും കണ്ണും കെട്ടിയിട്ട ശേഷം കഴുത്തും ജനനേന്ദ്രിയവും അറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിധി തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി 19ലേക്ക് മാറ്റി. വടക്കുമ്പാട് നമ്പ്യാര്‍പീടിക ആരാധനയില്‍ വി വിബീഷ്‌കുമാറിനെ(21) കൊലപ്പെടുത്തിയ കേസില്‍ വിബീഷിന്റെ സുഹൃത്തും കണ്ണൂര്‍ കലക്ടറേറ്റ് അപ്പലറ്റ് വിഭാഗം ക്ലര്‍ക്കുമായിരുന്ന നമ്പ്യാര്‍പീടികയിലെ നള്ളക്കന്നി സജുവാണ് (39) പ്രതി.
2006 ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വവര്‍ഗ പങ്കാളിയായിരുന്നു സജുവും വിബീഷ് കുമാറുമെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. പിതാവ് മരിച്ചതിനെ തുടര്‍ന്ന് സജുവിന് സര്‍ക്കാര്‍ ജോലി ലഭിച്ചു.
തുടര്‍ന്ന് വിബീഷ് കുമാറിനെ തന്നില്‍നിന്ന് ഒഴിവാക്കാനായി സജു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വിബീഷ് കുമാറിന്റെ പിതാവ് വിജയന്റെ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലും ലോക്കല്‍ പോലിസിന്റെ നിഗമനങ്ങളില്‍ തന്നെയാണ് എത്തിച്ചേര്‍ന്നത്. പ്രോസികൃൂഷനു വേണ്ടി 38 സാക്ഷികളെ വിസ്തരിച്ചു.
35 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. സാക്ഷിമൊഴികള്‍ 164ാം വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തിയിരുന്നു. അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അംജദ് മുനീറാണ് വാദം നടത്തിയത്. പ്രതിക്കു വേണ്ടി അഡ്വ. സി കെ ശ്രീധരന്‍, അഡ്വ. ജോസ് ആന്റണി എന്നിവര്‍ ഹാജരായി.
Next Story

RELATED STORIES

Share it