Flash News

സ്വവര്‍ഗ്ഗ വിവാഹം നിലപാടില്‍ മാറ്റമില്ലെന്ന് മാര്‍പാപ്പ

സ്വവര്‍ഗ്ഗ വിവാഹം നിലപാടില്‍ മാറ്റമില്ലെന്ന്  മാര്‍പാപ്പ
X


pope-francisറോം: സ്വവര്‍ഗ്ഗ വിവാഹം സംബന്ധിച്ച നിലപാടില്‍ മാറ്റം വരുത്തേണ്ടെന്ന് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്ക സഭയുടെ റോമില്‍ ചേര്‍ന്ന സിനഡിന്റെ അവസാന ദിവസമായ ഇന്നലെയാണ് പോപ് സ്വവര്‍ഗ്ഗ വിവാഹം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

ഇരുപത് ദിവസം നീണ്ട സിനഡിന് ഒടുവിലാണ് സ്വവര്‍ഗ വിവാഹം സംബന്ധിച്ച മുന്‍ നിലപാടില്‍മാറ്റം വരുത്തേണ്ടെന്ന് ധാരണയായത്. സ്വവര്‍ഗ അനുരാഗികളെ അനുകമ്പയോടെ കാണണം. എന്നാല്‍ അവരെ അംഗീകരിക്കുന്നത് െ്രെകസ്തവ മൂല്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന യാഥാസ്ഥിതികരുടെ വാദത്തിന് സിനഡില്‍ മേല്‍ക്കൈ ലഭിച്ചു.
വിവാഹ ബന്ധം വേര്‍പെടുത്തിയ ദമ്പതിമാരുടെ കാര്യത്തില്‍  സമീപനം മയപ്പെടുത്തും. നിലപാടില്‍ മാറ്റം വരുത്താത്ത ബിഷപ്പുമാരെ സമാപന സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചു.
വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം പുനര്‍വിവാഹിതരായവരുടെ കാര്യത്തില്‍ അയവുള്ള സമീപനം സ്വീകരിക്കാന്‍ സിനഡ് തീരുമാനിച്ചു. സ്ത്രീകള്‍ക്ക് സഭയില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന നിര്‍ദ്ദേശവും തത്ത്വത്തില്‍ അംഗീകരിച്ചു.
Next Story

RELATED STORIES

Share it