'സ്വര്‍ണ തീവണ്ടി': തെളിവില്ലെന്ന് വിദഗ്ധര്‍

വാഴ്‌സ: രത്‌നങ്ങളും സ്വര്‍ണശേഖരങ്ങളും അടങ്ങിയ നാത്‌സികളുടെ തീവണ്ടി കണ്ടെത്തിയെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍. ഇത്തരമൊരു തീവണ്ടി ഭൂമിക്കടിയിലുള്ളതിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സ്വര്‍ണശേഖരമുള്ള ഒരു തുരങ്കം ആയിരിക്കാനാണ് സാധ്യതയെന്നും ക്രാക്കോയിലെ മൈനിങ് അക്കാദമി പ്രഫസര്‍ ജനുസ് മദെജ് അറിയിച്ചു.
കഴിഞ്ഞ ആഗസ്തിലാണ് പോളണ്ട് സഹ സാംസ്‌കാരിക മന്ത്രി പിയോറ്റര്‍ സുക്കോവ്‌സ്‌കി സ്വര്‍ണ തീവണ്ടി സംബന്ധിച്ചു സൂചന നല്‍കിയത്. സ്വര്‍ണശേഖരങ്ങളുള്ള ജര്‍മന്‍ പട്ടാളത്തിന്റെ തീവണ്ടി റോക്ലോ എന്ന സ്ഥലത്ത് മണ്ണിനാല്‍ മൂടപ്പെട്ടു കിടക്കുന്നുണ്ടെന്നു റഡാര്‍ ചിത്രം ലഭിച്ചതായാണ് മന്ത്രി വെളിപ്പെടുത്തിയത്. എന്നാല്‍, തങ്ങളുടെ പര്യവേക്ഷകസംഘം നടത്തിയ അന്വേഷണത്തില്‍ ഭൂമിക്കടിയില്‍ തീവണ്ടി ഉള്ളതിന്റെ ഒരു ലക്ഷണവും കണ്ടെത്തിയിട്ടില്ല- ജനുസ് മദെജ് അറിയിച്ചു.
Next Story

RELATED STORIES

Share it