Flash News

സ്വര്‍ണ്ണക്കടത്ത് കേസ്: ഹൈകോടതി ജഡ്ജിക്ക് കൈക്കൂലി വാഗ്ദാനം

സ്വര്‍ണ്ണക്കടത്ത് കേസ്: ഹൈകോടതി ജഡ്ജിക്ക് കൈക്കൂലി വാഗ്ദാനം
X
Justice_K.T._Sankaran

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്കുമേല്‍ ചുമത്തിയ കോഫെപോസ ഒഴിവാക്കാന്‍ തനിയ്ക്ക് വന്‍തുക വാഗ്ദാനം ചെയ്തുവെന്ന് ഹൈകോടതി ജഡ്ജി കെടി ശങ്കരന്‍. പ്രതികള്‍ക്കുമേല്‍ ചുമത്തിയ കോഫെപോസ ഒഴിവാക്കിയാല്‍ 25 ലക്ഷം രൂപ കൈക്കൂലി നല്‍കാമെന്ന് ഫോണ്‍വഴി അറയിക്കുകയായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി നൗഷാദിന് വേണ്ടിയാണ് കോഴ വാഗദാനം ചെയ്തത്. തനിയ്ക്ക് കോഴ വാഗ്ദാനം ചെയ്തതിനാല്‍ ഈ കേസ് താന്‍ ഇനി പരിഗണിക്കുന്നത് ശരിയല്ലെന്നും കേസ് ഒഴിയുകയാണെന്നും ജഡ്ജി ഓപ്പണ്‍ കോര്‍ട്ടില്‍ അറിയിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗ്സ്ഥനായിരുന്ന ജാബിന്‍ കെ ബഷീറിന്റെയും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനി ജീവനക്കാരുടെയും സഹായത്തോടെ നൗഷാദും സംഘവും സ്വര്‍ണം കടത്തിയെന്നതാണ് കേസ്.
Next Story

RELATED STORIES

Share it