സ്വര്‍ണവില പവന് ഭ240 വര്‍ധിച്ചു

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. 240 രൂപ വര്‍ധിച്ച് പവന് 22,080 രൂപയായി. 30 രൂപ വര്‍ധിച്ച് ഗ്രാമിന് 2760 രൂപയായും ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന സ്വര്‍ണവിലയാണിത്. ഏപ്രില്‍ ഒന്നിന് 21,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. നാലിനു വില 21,220 രൂപയിലേക്കു താഴ്ന്ന ശേഷമാണ് ഇന്നലെ വില കുത്തനെ ഉയര്‍ന്നത്.
രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണവില കൂടാന്‍ കാരണമായി.
Next Story

RELATED STORIES

Share it