സ്വര്‍ണക്കടത്ത്: 14 പേര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ടി കെ ഫയാസ് നടത്തിയ സ്വര്‍ണക്കടത്ത് കേസില്‍ 14 പേര്‍ക്കെതിരേ സിബിഐ കൊച്ചി യൂനിറ്റ് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ടി കെ ഫയാസ് മൂന്നാം പ്രതിയായ കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സി മാധവന്‍, കസ്റ്റംസ് പ്രിവന്റീവ് ഓഫിസറായിരുന്ന പി പി സനില്‍കുമാര്‍, ചാവക്കാട് അബ്ദുല്‍ റഹ്മാന്‍ ഹാരിസ്, ഭാര്യ ആരിഫ ഹാരിസ്, കോഴിക്കോട് കോട്ടപ്പള്ളിയിലെ ആസിഫ വീരപ്പൊയില്‍, കസ്റ്റംസ് അസി. കമ്മീഷണര്‍ അനില്‍കുമാര്‍, കെ ആര്‍ രഞ്ജിത്ത്, മുഹമ്മദ് മുര്‍ഷ്ബിന്‍ മജീദ്, അഹമ്മദ് സുഹൈല്‍, അബ്ദുല്ല കൈദികണ്ടി, തെറ്റിക്കാട്ട് ഫാസില്‍, തലശ്ശേരി പെരിങ്ങത്തൂര്‍ വൈ എം സുബൈര്‍, അഷ്‌റഫ് കല്ലിങ്കല്‍ എന്നിവരാണ് മറ്റു പ്രതികള്‍.
2013ല്‍ ദുബയില്‍ നിന്നും നെടുമ്പാശ്ശേരി വഴി 36 കിലോഗ്രാം സ്വര്‍ണമാണ് ഇവര്‍ കടത്തിയത്. ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫിസര്‍ സഞ്ജയ്കുമാര്‍ സോണിയെ തെളിവുകളുടെ അഭാവത്തില്‍ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
Next Story

RELATED STORIES

Share it