സ്വര്‍ണക്കടത്ത്: ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും

കരിപ്പൂര്‍: ബംഗളൂരു വിമാനത്താവള എയര്‍ കാര്‍ഗോ വഴി 14 കിലോ സ്വര്‍ണം കടത്തിയ കേസില്‍ പ്രതികളായ മലപ്പുറം സ്വദേശികള്‍ രാജ്യം വിടാതിരിക്കാന്‍ ഡിആര്‍ഐ (ഡയറക്ട്‌റേറ്റ് ഒാഫ് റവ—ന്യൂ ഇന്റലിജന്‍സ്) സംഘം ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും.
മലപ്പുറം വളളിക്കുന്ന് സ്വദേശികള്‍ കഴിഞ്ഞയാഴ്ച ബംഗളൂരു കാര്‍ഗോ വഴി അയച്ച ബാഗേജില്‍ നിന്നാണ് 14 കിലോ സ്വര്‍ണം കണ്ടെത്തിയത്. ഗള്‍ഫില്‍നിന്ന് യാത്രക്കാരില്ലാതെ ബംഗളൂരു കാര്‍ഗോയില്‍ എത്തിയ ബാഗേജ് പരിശോധനയിലാണ് കള്ളക്കടത്ത് കണ്ടത്. പിന്നീട് ബാഗേജ് എടുക്കാനും ആളെത്തിയില്ല. മലപ്പുറം വള്ളിക്കുന്ന് സ്വദേശികളുടെ പേരിലാണ് കാര്‍ഗോ എത്തിയിരിക്കുന്നത്. ഇവരെ തേടി വള്ളിക്കുന്നിലും മറ്റും എത്തിയെങ്കിലും സ്വര്‍ണം പിടിയിലായെന്ന് അറിഞ്ഞതോടെ ഇവര്‍ രണ്ടുപേരും മുങ്ങി. ഇതോടെയാണ് ഇവര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it