World

സ്വര്‍ണക്കടത്ത്: എയര്‍ ഇന്ത്യ ജീവനക്കാരന്‍ ജിദ്ദയില്‍ അറസ്റ്റില്‍

ജിദ്ദ: സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ജീവനക്കാരനെ ജിദ്ദ എയര്‍പോര്‍ട്ട് അധികൃതര്‍ അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യ വിമാനം ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടാനിരിക്കെയാണ് ജീവനക്കാരനെ എയര്‍പോര്‍ട്ട് അധികൃതര്‍ പിടി കൂടിയത്.

ജീവനക്കാരന്റെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.  12 ജീവനക്കാരുമായി പുറപ്പെടേണ്ടിയിരുന്ന വിമാനം 11 പേരുമായാണ് പിന്നീട് കൊച്ചിയിലേക്ക് പറന്നത്.

ജീവനക്കാരന്‍ ജിദ്ദ എയര്‍പോര്‍ട്ട് അധികൃതരുടെ കസ്റ്റഡിയിലാണെന്നും അറസ്റ്റിന്റെ കാരണമെന്താണ് പരിശോധിച്ച് വരികയാണെന്നും എയര്‍ ഇന്ത്യ വക്താവ് അറയിച്ചു.
Next Story

RELATED STORIES

Share it