Second edit

സ്വര്‍ണം കൊണ്ട് കൈയാമം

ഐടിയില്‍ പ്രാവീണ്യമുള്ള യുവതീയുവാക്കന്‍മാരെ പിടിച്ചുനിര്‍ത്താന്‍ ഗൂഗ്ള്‍, ഫേസ്ബുക്ക് പോലുള്ള കമ്പനികള്‍ നല്‍കുന്ന സൗജന്യങ്ങള്‍ വിസ്മയാവഹമാണ്. വിശ്വപ്രശസ്തരായ ആര്‍കിടെക്റ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്ന ആസ്ഥാനങ്ങള്‍, ഒന്നാന്തരം ഭക്ഷണം, വ്യായാമത്തിനുള്ള പ്രത്യേക സൗകര്യങ്ങള്‍, വലിയ ശമ്പളം ഇതൊക്കെ കാണിച്ചാണ് ടെക്കികളെ അവര്‍ പിടിച്ചുനിര്‍ത്തുന്നത്. 13 സാങ്കേതിക വിദഗ്ധരെ ജോലിക്കു ലഭിക്കുമെന്നതുകൊണ്ടാണത്രെ ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം എന്ന ഫോട്ടോ ഷെയറിങ് കമ്പനി 100 കോടി ഡോളറിനു വാങ്ങിയത്.
എന്നാല്‍, കമ്പനികള്‍ യഥാര്‍ഥത്തില്‍ സ്വന്തം ജീവനക്കാരെ ക്രൂരമായി ചൂഷണം ചെയ്യുകയാണെന്ന വിമര്‍ശനവുമുണ്ട്. സതേണ്‍ കാലഫോര്‍ണിയ സര്‍വകലാശാലയിലെ ജെറാള്‍ഡ് ഫോഡ് പറയുന്നത് വലിയ സൗജന്യങ്ങള്‍ സ്വര്‍ണംകൊണ്ടുള്ള കൈയാമം പോലെയാണെന്നാണ്. വലിയ ശമ്പളം പറ്റുന്ന മിടുക്കന്‍മാരെ ചൂണ്ടിക്കാട്ടി അത്ര മിടുക്കില്ലാത്ത ആയിരക്കണക്കിനു പേരെ അടിമകളെപ്പോലെ ജോലി ചെയ്യിപ്പിക്കുകയാണ് അവര്‍. 5000 പേര്‍ പങ്കാളികളായ ഒരു പഠനത്തില്‍ 19 ശതമാനം മാത്രമാണ് ജോലിയില്‍ സംതൃപ്തി പ്രകടിപ്പിച്ചത്. ഫിനാന്‍സ്, മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളില്‍ ജോലി ഇഷ്ടപ്പെടുന്നവര്‍ 50 ശതമാനത്തോളം വരും. സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ഈ പോരായ്മ കാണുന്നുണ്ട്.
Next Story

RELATED STORIES

Share it