Second edit

സ്വന്തം ബാക്റ്റീരിയ

തൊലി, മൂക്ക്, വായ എന്നിങ്ങനെ ശരീരത്തിലെ വിവിധ ദ്വാരങ്ങളില്‍നിന്നു നാം ബാക്റ്റീരിയ പുറത്തേക്കു തള്ളുന്നുണ്ട്. മണിക്കൂറില്‍ ഏതാണ്ട് ഒരുദശലക്ഷം എന്ന കണക്കിലാണത്. അതിന്റെ വിശദാംശങ്ങളിലേക്ക് ഈയിടെയാണ് ശാസ്ത്രജ്ഞന്‍മാര്‍ കടന്നുചെന്നത്. ഓറിഗണ്‍ സര്‍വകലാശാലയിലെ ഡോ ജെയിംസ് മെഡോവും സംഘവും ഒരുസംഘം വോളന്റിയര്‍മാരെ അണുവിമുക്തമാക്കിയ ഒരു അറയില്‍ മണിക്കൂറുകളോളം ഇരുത്തി ശരീരം പുറത്തുവിടുന്ന ബാക്റ്റീരിയ ശേഖരിച്ചു. തുടര്‍ന്ന് അവര്‍ ബാക്റ്റീരിയ പരിശോധനാവിധേയമാക്കി. അപ്പോഴാണ് കൗതുകമുള്ള പല വിവരങ്ങളും പുറത്തുവന്നത്. പ്രധാനകാര്യം വ്യക്തികള്‍ക്കനുസരിച്ച് ബാക്റ്റീരിയയിലുള്ള മാറ്റമായിരുന്നു. ചിലരില്‍ ചില ഇനം ബാക്റ്റീരിയ കൂടുതല്‍ കണ്ടു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയിലും അന്തരങ്ങള്‍ കണ്ടിരുന്നു. സാംഖികശാസ്ത്രപരമായുള്ള അന്തരങ്ങള്‍ പ്രധാനമായിരുന്നെന്നു ഡോ. മെഡോ പറയുന്നു. വ്യക്തിയുമായി ബന്ധപ്പെട്ട വ്യത്യാസം രോഗനിര്‍ണയത്തിനും കുറ്റാന്വേഷണത്തിനും സഹായിക്കാന്‍ സാധ്യതയുണ്ട്. ശ്വാസം കഴിക്കാതെ ഒരാള്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്തതിനാല്‍ എവിടെ ചെന്നാലും ബാക്റ്റീരിയ വിട്ടേച്ചുപോവേണ്ടിവരും. നമ്മുടെ ആമാശയത്തിലും കുടലിലുമുള്ള ജൈവവ്യവസ്ഥയിലും ഇത്തരം അന്തരങ്ങള്‍ കാണുന്നുവെന്നു നേരത്തേ ഗവേഷകര്‍ മനസ്സിലാക്കിയതാണ്.
Next Story

RELATED STORIES

Share it