സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ മല്യയോട് കോടതി

ന്യൂഡല്‍ഹി: വിജയ് മല്യയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രിംകോടതി. മല്യയുടെയും കുടുംബാംഗങ്ങളുടെയും ഇന്ത്യയിലെയും വിദേശത്തെയും സ്വത്തുവിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറണമെന്നാണു ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും ആര്‍ എഫ് നരിമാനും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.
ബംഗളൂരുവിലെ ക്രെഡിറ്റ് റിക്കവറി ട്രൈബ്യൂണലിനോട് രണ്ടുമാസത്തിനകം പണം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനും കോടതി നിര്‍ദേശിച്ചു. നീതിന്യായ വ്യവസ്ഥയില്‍ നിന്ന് ഒളിച്ചോടാനാണു മല്യ ശ്രമിക്കുന്നതെന്ന് അറ്റോര്‍ജി ജനറല്‍ മുകുള്‍ റോഹ്തഗി പറഞ്ഞു. സ്വത്തുക്കള്‍ വെളിപ്പെടുത്താന്‍ മല്യ ഇപ്പോഴും തയ്യാറായിട്ടില്ല. വിദേശത്തുള്ള ബന്ധുക്കളടെ സ്വത്തുവിവരങ്ങള്‍ ബാങ്കുകള്‍ക്കു കൈമാറുന്നതു സംബന്ധിച്ച് മല്യയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
Next Story

RELATED STORIES

Share it