സ്വതന്ത്ര സോഫ്റ്റ്‌വെയര്‍: വിഎസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ കത്ത്

തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ്‌വെയറിനുവേണ്ടി വാദിക്കുകയും അവസാനം സ്വന്തം വെബ്‌സൈറ്റ് മൈക്രോ സോഫ്റ്റില്‍ ചെയ്യുകയും ചെയ്ത പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിഎസ്സിന് കത്തെഴുതി.
സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നു പറഞ്ഞ് തന്നെ വിമര്‍ശിച്ച വിഎസ് മൈക്രോസോഫ്റ്റിനേയാണിപ്പോള്‍ ആശ്രയിക്കുന്നത്. എന്നാല്‍, എന്റെ പേരില്‍ രണ്ടു വെബ്‌സൈറ്റുകളുണ്ട്. ആദ്യത്തേത് സലൃമഹമര ാ.ഴീ്.ശി. ഇത് സര്‍ക്കാരിന്റെ വെബ്‌സൈറ്റായതിനാല്‍ തിരഞ്ഞെടുപ്പ് ചട്ടം പാലിക്കാന്‍ തുടങ്ങിയ സ്വകാര്യ സൈറ്റാണ് ീീാാലിരവമിറ്യ. ില േരണ്ടും ഓപണ്‍ സോഴ്‌സ് സെര്‍വറായ ലിനക്‌സിലാണു ഹോസ്റ്റ് ചെയ്തിരിക്കുന്നത്. സ ര്‍ക്കാര്‍ വെബ്‌സൈറ്റ് സര്‍ക്കാര്‍ ഡാറ്റാ സെന്ററിലാണ് സ്ഥിതി ചെയ്യുന്നത്. സ്വകാര്യ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ഹോസ്റ്റ് ചെയ്തിരിക്കുന്നതും ഇന്ത്യയില്‍ തന്നെ. ഇതുപോലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന ധാരാളം വെബ്‌സൈറ്റുകള്‍ വേറെയുമുണ്ട്. അങ്ങ് പറയുകയും പ്രചരിപ്പിക്കുകയും ചെയ്തപോലെ അങ്ങയുടെ വെബ്‌സൈറ്റും സ്വതന്ത്ര സോഫ്റ്റ് വെയറില്‍ ചെയ്തിരുന്നെങ്കില്‍ എന്നു ഞാ ന്‍ ആഗ്രഹിച്ചുപോവുന്നു. മൈക്രോ സോഫ്റ്റിനെ അങ്ങെങ്കിലും മൂലയ്ക്കിരുത്തണമായിരുന്നു. അങ്ങയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവ് വളരുകയാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അങ്ങെന്നെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. കത്തുകളും അയച്ചിട്ടുണ്ട്. അങ്ങ് ഇപ്പോള്‍ സ്വന്തം വെബ്‌സൈറ്റും ഫേസ്ബുക്കും കൂടാതെ മൊബൈല്‍ ആപ്ലിക്കേഷനും തുടങ്ങിയത് നല്ല കാര്യം. വൈകിവന്ന വിവേകമാണെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു.
എനിക്കൊരൊറ്റ ആക്ഷേപമേയുള്ളു. അങ്ങ് നാഴികയ്ക്കു നാല്‍പതുവട്ടം കുത്തകയെന്നു വിളിച്ചാക്ഷേപിക്കുന്ന സ്ഥാപനമാണ് മൈക്രോസോഫ്റ്റ്. അവരുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അങ്ങയുടെ വെബ്‌സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. അത് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെര്‍വര്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസാണ്. ആ സെര്‍വര്‍ സ്ഥിതി ചെയ്യുന്നത് സിംഗപ്പൂരിലെ ഡാറ്റാ സെന്ററിലുമാണ്. ഡൊമെയിന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഡൊമെയിന്‍ വില്‍പനയില്‍ ആഗോള കുത്തകയുള്ള അമേരിക്കന്‍ കമ്പനിയായ ഗോഡ്ഡാഡിയും. വാക്കും പ്രവൃത്തിയും ഒന്നാവുകയെന്നത് ഓരോ പൊതുപ്രവര്‍ത്തകന്റെയും അടിസ്ഥാന പ്രമാണമായിരിക്കണം. അല്ലെങ്കില്‍ ഹം സബ് ചോര്‍ ഹെ എന്നു ജനങ്ങള്‍ പറയും. ആഗോള കുത്തക ഭീമന്‍ എന്ന് അങ്ങ് എപ്പോഴും ആക്ഷേപിക്കുന്ന മൈക്രോ സോഫ്റ്റിനെ അങ്ങ് എന്തിനിപ്പോള്‍ പരിലാളിക്കുന്നു എന്നു കൂടി അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്.
Next Story

RELATED STORIES

Share it