Flash News

സ്വച്ഛ് ഭാരത് : പൊതുസ്ഥലത്ത് 'കാര്യം സാധിച്ചാല്‍' 5000 രൂപ പിഴ

സ്വച്ഛ് ഭാരത് : പൊതുസ്ഥലത്ത് കാര്യം സാധിച്ചാല്‍ 5000 രൂപ പിഴ
X
pEEING

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിച്ചാല്‍ 5000 രൂപവരെ പിഴയീടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി അടുത്തമാസം 30 മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കാനാണ് നിര്‍ദേശം.
പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരില്‍ നിന്നും 200 രൂപ വരെ പിഴയീടാക്കും,
നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി നഗരങ്ങളില്‍ ആവശ്യത്തിന് പൊതു ശുചിമുറികളുംചവറ്റുകുട്ടകളും സ്ഥാപിക്കണമെന്നും വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ നേരിട്ട് സ്വീകരിക്കാനുള്ള സംവിധാനമൊരുക്കണമെന്നും നിര്‍ദേശമുണ്ട്.
കേന്ദ്ര നഗരവികസന മന്ത്രാലയം ഇതു സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it