Flash News

സ്വച്ഛ് പര്യടന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: ചരിത്രസ്മാരകങ്ങളിലെയും മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിലെയും വൃത്തി സംബന്ധിക്കുന്ന പരാതികള്‍ ഗവണ്‍മെന്റിനെ അറിയിക്കാന്‍ സൗകര്യമൊരുക്കുന്ന സ്വച്ഛ് പര്യടന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ പുറത്തിറക്കി. ഡല്‍ഹി ഇ-ഗവേണന്‍സ് സൊസൈറ്റിയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുമായി ചേര്‍ന്ന് കേന്ദ്ര ടൂറിസം മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ സേര്‍ച്ചിലൂടെ സ്വച്ഛ് പര്യടന്‍ ആപ്ലിക്കേഷന്‍ കണ്ടെത്താവുന്നതാണ്. ആപ്പിള്‍, മൈക്രോസോഫ്ട്‌ഫോണുകളില്‍വൈകാതെ ആപ്ലിക്കേഷന്‍ ലഭ്യമാക്കും. ചരിത്ര സ്മാരകള്‍ വൃത്തിഹീനമായികിടക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഈ ആപ്പ് വഴി അവയുടെ ചിത്രമെടുത്ത്തങ്ങളുടെ അഭിപ്രായത്തോടൊപ്പംഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. ഈ സ്മാരകവുമായി ബന്ധപ്പെട്ട ആര്‍ക്കിയോളജിക്കല്‍ നോഡല്‍ ഓഫീസര്‍ക്ക് ആപ്ലിക്കേഷനില്‍ നിന്ന് ഉടന്‍ തന്നെ സന്ദേശം അയക്കുന്നതും തുടര്‍ന്ന് നോഡല്‍ ഓഫീസര്‍ ഇത്‌വൃത്തിയാക്കാനുള്ള നടപടിസ്വീകരിക്കുന്നതുമാണ്. പരാതി പരിഹരിച്ച ഉടന്‍ നോഡല്‍ ഓഫീസര്‍ഇ ത്‌സംബന്ധിച്ച് പരാതിക്കാരന് എസ്എംഎസ്അയക്കും. തുടക്കത്തില്‍ആര്‍ക്കിയോളജി സര്‍വേ ഓഫ്ഇന്ത്യയുടെ സംരക്ഷണത്തിലുള്ള 25 ആദര്‍ശസ്മാരകങ്ങളാണ്ആപ്ലിക്കേഷന്റെ പരിധിയില്‍വരുക. മറ്റ്‌സ്മാരകങ്ങളെ പിന്നീട് പദ്ധതിയില്‍ അംഗങ്ങളാക്കും
Next Story

RELATED STORIES

Share it