സ്വകാര്യ വ്യക്തി വഴി അടച്ച് കെട്ടി; എട്ടോളം കുടുംബങ്ങള്‍ ദുരിതത്തില്‍; മൃതദേഹം കൊണ്ടുപോയത് മതിലിന് മുകളിലൂടെ
BY Sumeera SMR29 Jun 2016 5:57 AM GMT
Sumeera SMR29 Jun 2016 5:57 AM GMT
പള്ളുരുത്തി: സ്വകാര്യ വ്യക്തി വഴി അടച്ച് കെട്ടിയതോടെ ഇടക്കൊച്ചി കണ്ണങ്ങാട്ട് റോഡില്‍ എട്ടോളം കുടുംബങ്ങള്‍ ദുരിതത്തിലായി. നാട്ടുകാര്‍ പതിവായി നടന്നു കൊണ്ടിരുന്ന വഴിയാണ് സ്വകാര്യ വ്യക്തി അടച്ച് കെട്ടിയതത്രേ.
ഇതോടെ വഴി പ്രശ്നത്തില്‍ മറ്റ് പോംവഴിയില്ലാതെ അലയുകയാണ് പ്രദേശത്തുള്ളവര്‍.
ഇവിടെ താമസിച്ചിരുന്ന ഭൂ ഉടമ ഉപേക്ഷിച്ച് പോയതോടെ അയാളുടെ അനുവാദത്തോടെയാണ് നാട്ടുകാര്‍ സ്ഥലം വഴിയായി ഉപയോഗിച്ച് വരുന്നതത്രേ. എന്നാല്‍ കാലക്രമേണ സ്വകാര്യ വ്യക്തി സ്വാധീനം ഉപയോഗിച്ച് വഴി കൈക്കലാക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സമീപവാസിയായ ബിജു എന്നയാളുടെ കരുണയിലാണ് ഇപ്പോള്‍ ഇവിടത്തുകാര്‍ അദ്ദേഹത്തിന്റെ സ്ഥലത്തിന്റെ അരികിലൂടെ നടക്കുന്നത്.
നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ലന്നും നാട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച പ്രദേശവാസിയായ വിന്‍സെന്റ് ജോയി(80) മരിച്ചതിനെ തുടര്‍ന്ന് മൃതദേഹം കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രശ്നം സംഘര്‍ഷത്തിന്റെ വക്കോളം എത്തിയിരുന്നു.
മൃതദേഹം പിന്നീട് മതിലിന് മുകളിലൂടെ എടുത്താണ് സെമിത്തേരിയില്‍ എത്തിച്ചത്. സ്വകാര്യ വ്യക്തിയും നാട്ടുകാരും തമ്മിലുള്ള കേസ് ഇപ്പോള്‍ കോടതിയിലാണ്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT