സ്വകാര്യ വൈദ്യുതി നിലയത്തില്‍ സ്‌ഫോടനം; എന്‍ജിനീയര്‍ മരിച്ചു

അനുപ്പൂര്‍: മധ്യപ്രദേശില്‍ സ്വകാര്യ വൈദ്യുതോല്‍പാദനനിലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ എന്‍ജിനീയര്‍ മരിച്ചു. 11 ജീവനക്കാര്‍ക്കു പൊള്ളലേറ്റു. പതിവു പരിശോധനയ്ക്കിടെയാണു നിലയത്തിലെ ബോയ്‌ലര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായത്. പ്രഫുല്ല കുമാര്‍ (49) എന്ന എന്‍ജിനീയറാണു മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ആര്‍ വി ദ്വിവേദി പറഞ്ഞു.
Next Story

RELATED STORIES

Share it