kozhikode local

സ്വകാര്യ ബസ് മിന്നല്‍പണിമുടക്ക് യാത്രക്കാരെ വലച്ചു

പേരാമ്പ്ര: കോഴിക്കോട്-കുറ്റിയാടി റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചു.
കുറ്റിയാടി സ്റ്റാന്റില്‍വച്ച് ഒമേഗ ബസ് ഡ്രൈവറും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മല്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. പിന്നീട് കയ്യാങ്കളിയിലെത്തിയതോടെ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ കുറ്റിയാടി പോലിസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് കേസെടുത്തു. ഇതേതുടര്‍ന്ന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കുകയായിരുന്നു. പെട്ടെന്നുണ്ടായ പണിമുടക്കില്‍ ദൂരദിക്കിലേക്കു പോകേണ്ട യാത്രക്കാരും വിദ്യാര്‍ഥികളും ഏറെ വലഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ വിദ്യാര്‍ഥികളും നാട്ടുകാരുമായി നൂറുകണക്കിന് യാത്രക്കാരാണ് പേരാമ്പ്ര ബസ്സ്റ്റാന്റില്‍ കാത്തുനിന്നത്. ഉള്ള്യേരിക്ക് ജീപ്പ് സര്‍വീസ് നടത്തിയതോടെ യാത്രക്കാര്‍ക്ക് ആശ്വാസമായി. എന്നാല്‍ യാത്രാ പ്രശ്‌നം പരിഹരിക്കാതെ വന്നതോടെ കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ കോഴിക്കോട്-തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്നു.
മറ്റു സര്‍വീസുകള്‍ റദ്ദാക്കി പത്തു മണിയോടെ പത്തോളം വണ്ടികള്‍ സര്‍വീസ് ആരംഭിച്ചു. കെയുആര്‍ടിസിയുടെ ലോഫ്‌ളോര്‍ ബസ്സുകളും പിന്നീട് യഥേഷ്ടം കുറ്റിയാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തി.
Next Story

RELATED STORIES

Share it