wayanad local

സ്വകാര്യ ബസ് മരത്തിലിടിച്ച് 14 പേര്‍ക്കു പരിക്ക്

സുല്‍ത്താന്‍ ബത്തേരി: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 14 പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ കോഴിക്കോട് നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
പഴുപ്പത്തൂര്‍ കരിമണ്ണൂര്‍ വീട്ടില്‍ നാരായണന്‍, മോഹനന്‍, വാകേരി കുന്നേപറമ്പില്‍ രാധാമണി, നൂല്‍പുഴ നാഗരംകുന്ന് കോവിലന്‍, ബിന്ദു, നൂല്‍പുഴ അമ്പലക്കുണ്ട് ചിന്നന്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍കോളജ് കുറുപ്പന്‍ വീട്ടില്‍ സുനില്‍, സ്വപ്‌ന സുനില്‍, അമൃത, ആദിത്യ സുനില്‍, കല്‍പ്പറ്റ പുത്തൂര്‍വയല്‍ കുനിയില്‍ അരുണ്‍കൃഷ്ണന്‍, മലപ്പുറം വളവന്നൂര്‍ പാടിയത്ത് ദില്‍ശ ഫാത്തിമ, ദില്‍ന ഫാത്തിമ, കണിയാമ്പറ്റ കോളിപ്പാട്ട് ജയപ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മഴ പെയ്യുന്നതിനിടയില്‍ പാതിരിപ്പാലം ഇറക്കത്തില്‍ ബസ് റോഡില്‍ നിന്നും തെന്നി നീങ്ങിയാണ് അപകടം.
Next Story

RELATED STORIES

Share it