ernakulam local

സ്വകാര്യ ബസ് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

കാലടി: മഞ്ഞപ്ര റോഡ് തകര്‍ന്ന് നാമാവശേഷമായതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ പ്രക്ഷോഭമാരംഭിക്കുന്നു. വരുംദിവസങ്ങളില്‍ റൂട്ട് ബഹിഷ്‌കരിക്കുവാനൊരുങ്ങുകയാണ് ബസ് ജീവനക്കാര്‍.
കാലടിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡിന്റെ അഞ്ചു കിലോമീറ്റര്‍ ദൂരവും തരിപ്പണമായി. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ ആരും തയ്യാറാവുന്നില്ലെന്ന പരാതിയാണ് വകുപ്പ് അധികൃതര്‍ പറയുന്നത്.
വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു വെള്ളം നിറഞ്ഞ് ഇരുചക്ര വാഹനയാത്രപോലും അസാധ്യമായിരിക്കുകയാണ്. പതിനഞ്ചോളം ബസ്സുകളും നൂറുകണക്കിനു സ്വകാര്യ വാഹനങ്ങളുമാണ് ഇതിലെ ദിനംപ്രതി കടന്നുപോവുന്നത്.
നാട്ടുകാരുടെ ശ്രമഫലമായി മക്കും മണ്ണുമടിച്ച് പാകപ്പെടുത്തിയെങ്കിലും യാത്ര ദുസ്സഹമാണ്.
എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ വിവരങ്ങള്‍ ധരിപ്പിച്ചുവെങ്കിലും കൈമലര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
Next Story

RELATED STORIES

Share it