ernakulam local

സ്വകാര്യ ബസ്സില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന് പരാതി

മൂവാറ്റുപുഴ: വിദ്യാര്‍ഥി—കളോട് സ്വകാര്യ ബസ്സുകാര്‍ക്ക് അയിത്തം. സ്‌കൂള്‍ വിടുമ്പോള്‍ സ്‌റ്റോപ്പില്‍ കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളെ കയറ്റാന്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തയ്യാറാവുന്നില്ലെന്നാണ് പരാതി. വിദ്യാര്‍ഥികളെ കാണുമ്പോള്‍ ബസ് സ്‌റ്റോപ്പില്‍ നിര്‍ത്താന്‍ തയ്യാറാവുന്നില്ലെന്നും പറയുന്നു. ചില ബസ്സുകാര്‍ മറ്റു യാത്രക്കാരെ കയറ്റിയശേഷം പേരിനുമാത്രം വിദ്യാര്‍ഥികളെ കയറ്റിപോവുകയാണ്.
സ്‌കൂള്‍ സമയങ്ങളില്‍ സ്‌റ്റോപ്പുകളില്‍ പോലിസിന്റെ സേവനം കാര്യക്ഷമമല്ലാത്തതാണ് സ്വകാര്യബസ്സുകാരുടെ നിയമലംഘനം പതിവാകുന്നത്. വിദ്യാര്‍ഥികളെ കയറ്റാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് ബസ് തടഞ്ഞസംഭവങ്ങളും അടുത്തകാലത്ത് ഉണ്ടായെങ്കിലും ഇതൊന്നും ജീവനക്കാര്‍ ഗൗനിക്കാറില്ല.
നിയമലംഘനം തുടരുന്ന സ്വകാര്യ ബസ്സുകാരോട് അധികൃതര്‍ മൃദുസമീപനം തുടരുന്നത് ജീവനക്കാര്‍ക്ക് അഴിഞ്ഞാടാന്‍ സഹായമാവുകയാണ്. വിദ്യാര്‍ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യബസ്സുകള്‍ മല്‍സരിച്ചോടി അപകടങ്ങള്‍ സൃഷ്ടിക്കുന്നതും പതിവാണ്. കഴിഞ്ഞദിവസം കാരക്കുന്നത്ത് മല്‍സരിച്ചോടിയ സ്വകാര്യ ബസ് യാത്രക്കാര്‍ ഇറങ്ങുന്നതിനു മുമ്പ് മുന്നോട്ടെടുത്തതിനെത്തുടര്‍ന്ന് വൃദ്ധ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു.
Next Story

RELATED STORIES

Share it