Pathanamthitta local

സ്വകാര്യ നഴ്‌സിങ് കോളജില്‍ അധ്യാപികയ്ക്ക് തട്ടമിട്ട് പഠിപ്പിക്കുന്നതിന് വിലക്ക്

സ്വകാര്യ നഴ്‌സിങ് കോളജില്‍  അധ്യാപികയ്ക്ക് തട്ടമിട്ട്  പഠിപ്പിക്കുന്നതിന് വിലക്ക്
X
HIJAB

പത്തനംതിട്ട: സ്വകാര്യ നഴ്‌സിങ് കോളജില്‍ അധ്യാപികയ്ക്ക് തട്ടമിട്ട് പഠിപ്പിക്കുന്നതിന് വിലക്ക്. പന്തളം അര്‍ച്ചന കോളജ് ഓഫ് നഴ്‌സിങില്‍ പുതിയതായി ചുമതലയേല്‍ക്കാന്‍ എത്തിയ പത്തനംതിട്ട സ്വദേശിനിക്കാണ് ഈ ദുരനുഭവം.
ശ്രീമഹാലക്ഷ്മി എജ്യൂക്കേഷനല്‍ സയറ്റിഫിക് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ളതാണ് സ്ഥാപനം. ആദ്യ ദിവസം കോളജില്‍ എത്തിയ യുവതിയോട് തലയില്‍ തട്ടമിട്ട് പഠിപ്പിക്കാന്‍ പാടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായാണ് ആരോപണം. തട്ടം ഉപേക്ഷിച്ച് പഠിപ്പിക്കാന്‍ സാധ്യമല്ലെന്ന് അറിയിച്ച് അധ്യാപിക മടങ്ങുകയും ചെയ്തു. രണ്ടാംദിവസവും കോളജില്‍ എത്തിയ അധ്യാപികയോട് ഇതേ നിലപാട് തന്നെയാണ് വനിതാ പ്രിന്‍സിപ്പല്‍ സ്വീകരിച്ചത്. തുടര്‍ന്ന് അധ്യാപികയുടെ ബന്ധുക്കള്‍ നഴ്‌സിങ് കോളജ് അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രിന്‍സിപ്പല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്.
ഇതേ തുടര്‍ന്ന് യുവതി ജോലിയില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് തനിക്കുണ്ടായ ദുരനുഭവത്തില്‍ അതീവ ദു:ഖിതയാണെന്ന് യുവതി പറയുന്നു. തട്ടം ഉപേക്ഷിച്ച് അധ്യാപനം നടത്താന്‍ ആവശ്യപ്പെട്ട നഴ്‌സിങ് കോളജ് അധികൃതരുടെ നടപടിക്കെതിരേ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Next Story

RELATED STORIES

Share it