Flash News

സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ രണ്ടു വയസ്സുകാരന്‍ മരിച്ചു;ചികില്‍സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍

സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ രണ്ടു വയസ്സുകാരന്‍ മരിച്ചു;ചികില്‍സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍
X
childകൊയിലാണ്ടി: ഗ്ലാസ് കൊണ്ടു മുറിവേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ രണ്ടു വയസ്സുകാരന്‍ മരിച്ചു. പൂക്കാട് ഉണ്ണി താളി നാസറിന്റെയും സുലൈമത്തിന്റെയും മകന്‍ ഷഹലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

ചികില്‍സയിലെ പിഴവാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നാരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം നടക്കാവ് പോലിസ് കേസെടുത്തു.ഗ്ലാസ്‌കൊണ്ട് മുഖത്ത് മുറിവേറ്റ കുട്ടിയെ ആദ്യം കൊയിലാണ്ടിയിലെ മലബാര്‍ ആശുപത്രിയിലും തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറിക്കായി എരഞ്ഞിപ്പാലം മലബാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനസ്തീസ്യ നല്‍കിയതോടെ കുട്ടിയുടെ നില വഷളായതായി ബന്ധുക്കള്‍ പറഞ്ഞു. അവിടെ നിന്നു മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരുന്ന് നല്‍കിയതിലെ പിഴവാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം, ആശുപത്രിയിലെ ജീവനക്കാരെക്കുറിച്ചും ചികില്‍സയെക്കുറിച്ചും ബന്ധുക്കള്‍ നല്‍കിയ പരാതി വസ്തുതാവിരുദ്ധമാണെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. അനസ്തീസ്യാ മരുന്നുകളോട് ചിലരുടെ ശരീരം പ്രതികൂലമായി പ്രതികരിക്കാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കാപ്പാട് മഖാം പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
Next Story

RELATED STORIES

Share it