സ്വകാര്യവല്‍ക്കരണ നീക്കത്തില്‍നിന്ന് കേന്ദ്രം പിന്മാറണം: സുധീരന്‍

തിരുവനന്തപുരം: കേരളത്തിന് അഭിമാനമായ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഫാക്ടിനെ സ്വകാര്യവല്‍ക്കരിക്കുന്നതിനും ഓഹരി വിറ്റഴിക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു.പ്ലാനിങ് കമ്മീഷനു പകരം രൂപം കൊണ്ട നീതി ആയോഗ് സ്വകാര്യവല്‍ക്കരണത്തിന്റെയും കോര്‍പറേറ്റ് പ്രീണനത്തിന്റെയും വക്താക്കളായി മാറിയിരിക്കുകയാണ്. ഫാക്ടിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള ഇപ്പോഴത്തെ നീക്കത്തിനെതിരേ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രതിഷേധമുയരണമെന്നും സുധീരന്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it