Kollam Local

സ്വകാര്യബസ് ഓട്ടോയിലേക്ക് പാഞ്ഞുകയറി രണ്ട് കുട്ടികള്‍ മരിച്ചു

ചടയമംഗലം: സ്വകാര്യബസ് ഓട്ടോയിലേക്ക് പാഞ്ഞുകയറി രണ്ട് കുട്ടികള്‍ മരിച്ചു. എംസി റോഡില്‍ ചടയമംഗലം ബ്ലോക്ക് ഓഫിസിന് സമീപം ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. അഞ്ചല്‍ അലയമണ്‍ കണ്ണംങ്കോട് കോണത്തുപുത്തന്‍വീട്ടില്‍ ശിവകുമാറിന്റെ മക്കളായ കാര്‍ത്തിക(14), ശരത്(പത്ത്) എന്നിവരാണ് മരിച്ചത്. മരിച്ച കുട്ടികളുടെ മാതാവ് മരണി(40), ഓട്ടോ ഡ്രൈവര്‍ ചടയമംഗലം പോരേടം സ്വദേശി ലിഖിന്‍രാജ്(22) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ാകോളജില്‍ പ്രവേശിപ്പിച്ചു. ആയൂരില്‍നിന്നും ചടയമംഗലം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയില്‍ കടയ്ക്കലില്‍നിന്നും കൊട്ടാരക്കരയിലേക്ക് വന്ന വിമലയെന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു. മരിച്ച കുട്ടികളുടെ മാതാവും ഓട്ടോയിലാണ് സഞ്ചരിച്ചത്. കൊട്ടിയത്ത് താമസിക്കുന്ന രമണിയുടെ മൂത്തമകള്‍ രമ്യയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തലയ്ക്ക് മാരകമായ പരിക്കേറ്റ കാര്‍ത്തികയും ശരത്തും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it