സ്വകാര്യകോളജില്‍ ജോലി; സല്‍കര്‍മം ചെയ്തതിന് തന്നെ കുറ്റപ്പെടുത്തരുതെന്ന് ഡിജിപി

തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുവാദമില്ലാതെ സ്വകാര്യകോളജില്‍ ജോലി ചെയ്തു ശമ്പളം വാങ്ങിയെന്ന ആരോപണത്തില്‍ ഡിജിപി ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കി. വാങ്ങിയ ശമ്പളം തിരിച്ചുകൊടുത്ത സ്ഥിതിക്ക് താന്‍ ചെയ്തത് ഒരു തെറ്റായി കാണേണ്ടതില്ല. ചെയ്തത് ഒരു സല്‍കര്‍മമാണെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ കുറ്റപ്പെടുത്തരുതെന്നും തനിക്കെതിരേയുളള നടപടി അവസാനിപ്പിക്കണമെന്നും ചീഫ് സെക്രട്ടറിയോട് ഡിജിപി ആവശ്യപ്പെട്ടു.
ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ എംഡിയായിരുന്നപ്പോള്‍, സ്വകാര്യകോളജില്‍ ജോലി ചെയ്തുവെന്ന വിവാദത്തില്‍, ചീഫ് സെക്രട്ടറി അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് ജേക്കബ് തോമസ് നേരത്തേ തന്നെ മറുപടി നല്‍കിയിരുന്നു.
എന്നാല്‍, അതില്‍ തൃപ്തി പോരെന്ന് ചൂണ്ടിക്കാട്ടി വീണ്ടും അയച്ച നോട്ടീസിനാണ് ഇന്നലെ മറുപടി നല്‍കിയത്. സര്‍ക്കാരിന്റെ അനുവാദമില്ലാതെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്ത ജേക്കബ് തോമസിനെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയോടു റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് ജനുവരി 27നാണ് ഡിജിപിക്ക് ചീഫ് സെക്രട്ടറി നോട്ടീസ് അയച്ചത്.
Next Story

RELATED STORIES

Share it