kasaragod local

സ്വകാര്യകെട്ടിടം മോടികൂട്ടാന്‍ പൊതുഫണ്ട്; കണ്‍സ്യൂമര്‍ ഫെഡില്‍ വിജിലന്‍സ് റെയ്ഡ്

കാഞ്ഞങ്ങാട്: സ്വകാര്യവ്യക്തിയുടെ കെട്ടിടം 23 ലക്ഷം രൂപ ചെലവില്‍ മോടി കൂട്ടിയ സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് സിഐ പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ കാഞ്ഞങ്ങാട് മഡിയനി ലെ റീജ്യനല്‍ ഓഫിസ് കം ഗോഡൗണില്‍ ഇന്നലെ പരിശോധന നടത്തി. സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണ് വാടകയ്ക്ക് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് പൊതുഖജനാവില്‍നിന്ന് 23 ലക്ഷത്തോളം രൂപ വിനിയോഗിച്ചു നവീകരിച്ചത്.
2009-2010 കാലയളവില്‍ ഓഫിസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കെട്ടിടം മോടി പിടിപ്പിച്ചത്. ഇതില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ ഓഡിറ്റിങിലാണു ക്രമക്കേട് കണ്ടെത്തിയത്. പിന്നീട് ഓഡിറ്റ് റിപോര്‍ട്ട് സഹിതം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണത്തിനു ഉത്തരവിട്ടത്.
പൊതുമരാമത്ത് അസി. എ ന്‍ജിനീയര്‍ (കെട്ടിട വിഭാഗം) ഷാജി, സിവില്‍ പോലിസ് ഓഫിസര്‍ പ്രമോദ് തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it