World

സ്ലോവാക്യയിലും ഇയു വിടാന്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യമുയരുന്നു

ബ്രാട്ടിസ്‌ലാവ: സ്ലോവാക്യയുടെ യൂറോപ്യന്‍ യൂനിയന്‍ അംഗത്വവുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്താന്‍ സ്ലോവാക്യന്‍ തീവ്ര വലതുപക്ഷ വിഭാഗവും അപേക്ഷ സമര്‍പ്പിച്ചു. ബ്രിട്ടന്‍ ഇയുവില്‍ നിന്നും പുറത്തുപോവുന്നതായി പ്രഖ്യാപിച്ചതിനു ശേഷം ഹിതപരിശോധന ആവശ്യപ്പെട്ട് പരാതി സമര്‍പ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ രാജ്യമാണിത്.
നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെ വലതുപക്ഷ, കുടിയേറ്റവിരുദ്ധ പാര്‍ട്ടികള്‍ ഹിതപരിശോധന സംബന്ധിച്ച് നേരത്തേ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ബ്രിട്ടനിലെ ജനങ്ങള്‍ ഇയു വിടാന്‍ തീരുമാനിച്ചു. അതിനാല്‍ സ്ലോവാക്യക്കും ഇയു വിടാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. കുടിയേറ്റവിരുദ്ധ പാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടി ഔര്‍ സ്ലോവാക്യ വെബ്‌സൈറ്റില്‍ കുറിച്ചു. 54 ലക്ഷം ജനങ്ങളുള്ള സ്ലോവാക്യയില്‍ ഹിതപരിശോധന നടത്തണമെങ്കില്‍ പരാതിയില്‍ 3,50,000 പേരെങ്കിലും ഒപ്പുവയ്ക്കണം.
കഴിഞ്ഞയാഴ്ച നടന്ന സര്‍വേഫലം കാണിക്കുന്നത് സ്ലോവാക്യയില്‍ 62.1 ശതമാനം ജനങ്ങളും യൂറോപ്യന്‍ യൂനിയനില്‍ തുടരാന്‍ ആഗ്രഹിക്കുന്നതായാണ്.
22.6 ശതമാനം പേര്‍ മാത്രമാണ് ഇയു വിടാന്‍ ആഗ്രഹിക്കുന്നത്. നെതര്‍ലന്‍ഡ്‌സിലെ പിവിവി പാര്‍ട്ടിയും ഫ്രാന്‍സിലെ നാഷനല്‍ ഫ്രണ്ട് പാര്‍ട്ടിയും ഡെന്‍മാര്‍ക്കിലെ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടിയുമാണ് ഹിതപരിശോധന ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it