kasaragod local

സ്ലാബ് തകര്‍ന്ന് ഇരുമ്പു കമ്പി പുറത്ത്; കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍

കാസര്‍കോട്: ഹെഡ്‌പോസ്‌റ്റോഫിസിന് മുന്‍വശത്തെ ലോട്ടറി സ്റ്റാളിന് സമീപത്തുള്ള ഓവുചാലിന്റെ സ്ലാബ് ദ്രവിച്ച് ഇരുമ്പ് കമ്പി പുറത്തായത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാവുന്നു. ഒരു വര്‍ഷത്തോളമായി സ്ലാബ് ഇളകിയിട്ട്. ഇപ്പോള്‍ പകുതി ഇളകി ഇരുമ്പ് കമ്പി മുഴുവനും പുറത്തായ നിലയിലാണ്. ഇത് വഴി നിരവധി പേരാണ് നിത്യേന നടന്നുപോകുന്നത്. ഇരുമ്പ് കമ്പികളില്‍ കാല്‍ കുടുങ്ങി യാത്രക്കാര്‍ക്ക് മുറിവേല്‍ക്കുന്നത് പതിവായിട്ടുണ്ട്. സ്ലാബ് പുനസ്ഥാപിച്ച് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it