Kollam Local

സ്റ്റേഷനറി കടയില്‍ നിന്നും പാന്‍മസാല പിടികൂടി

കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറത്തുള്ള സ്റ്റേഷനറി കടയില്‍ നിന്നും പാന്‍മസാല പിടികൂടി. സംഭവത്തില്‍ ഒരാളെ കരുനാഗപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. തൊടിയൂര്‍ വടക്ക് അപര്‍ണ്ണാ ഭവനത്തില്‍ അജയ(43)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നടത്തിവന്ന കടയില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വിറ്റുവരുന്നതായി പോലിസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകീട്ട് അഞ്ചിന് നടന്ന റെയ്ഡിലാണ് കടയില്‍ നിന്നും 50000രൂപ വിലവരുന്ന പാന്‍മസാല ഉല്‍പ്പനങ്ങള്‍ പിടികൂടിയത്.
Next Story

RELATED STORIES

Share it