സ്റ്റുട്ട്ഗര്‍ട്ട് ഓപണ്‍: സാനിയ-ഹിംഗിസ് സഖ്യം ഫൈനലില്‍

ബെര്‍ലിന്‍: ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം സ്റ്റുട്ട്ഗര്‍ട്ട് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.
സബീന ലിസിക്കി-ലൂസി സഫറോവ എന്നിവരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ടോപ് സീഡായ ഇന്തോ-സ്വിസ് സഖ്യം ഫൈനലിലെത്തിയത്. സ്‌കോര്‍: 6-4, 7-5.
രണ്ടാം സീഡായ ഫ്രാന്‍സിന്റെ കരോലിന ഗാര്‍ഷ്യ-ക്രിസ്റ്റിന മ്ലഡെനോവിക്ക് ജോടിയാണ് കലാശപ്പോരാട്ടത്തില്‍ ഇന്തോ-സ്വിസ് സഖ്യത്തിന്റെ എതിരാളികള്‍.
Next Story

RELATED STORIES

Share it