സ്റ്റാര്‍ കാര്‍ട്ടൂണിസ്റ്റ് അവാര്‍ഡ് നിപിന്‍ നാരായണന്

കൊച്ചി: കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ടൂണ്‍സ് അനിമേഷനും ചേര്‍ന്ന് നടത്തിയ സംസ്ഥാന കാര്‍ട്ടൂണ്‍ മല്‍സരത്തില്‍ ഡോ. എപിജെ അബ്ദുല്‍ കലാം സ്മാരക സ്റ്റാര്‍ കാര്‍ട്ടൂണിസ്റ്റ് അവാര്‍ഡ് നിപിന്‍ നാരായണന് (കണ്ണൂര്‍) . കിരണ്‍ രമേശ്(മലപ്പുറം), സുബിന്‍ കൃഷ്ണന്‍കുട്ടി (കോഴിക്കോട്) എന്നിവര്‍ക്കാണ് ഒന്നും രണ്ടും സമ്മാനങ്ങള്‍.
പ്രത്യേക അവാര്‍ഡിന് അനൈഡ സ്റ്റാന്‍ലി (എറണാകുളം)യും അര്‍ഹയായി.
15നും 25നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കായി നടത്തിയ മല്‍സരത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 പേരാണ് കൊച്ചിയില്‍ നടന്ന ഫൈനലില്‍ പങ്കെടുത്തത്. 14ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ സമ്മാനംനല്‍കും.
Next Story

RELATED STORIES

Share it