സ്റ്റാന്റിങ് കമ്മിറ്റി ഭാരവാഹികള്‍ ചുമതലയേറ്റു
BY swapna en4 Dec 2015 7:01 AM GMT
swapna en4 Dec 2015 7:01 AM GMT
താമരശ്ശേരി: ഗ്രാമപഞ്ചായത്തിലേക്കുള്ള സ്റ്റാന്റിംഗ് കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി ഹാജറ കൊല്ലരുകണ്ടിയെയും (ലീഗ്), ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി പി എസ് മുഹമ്മദലിയെയും (ലീഗ്) ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി ജെ സി ശ്രീനിവാസനെയും (കോണ്‍ഗ്രസ്) തെരഞ്ഞെടുത്തു. കോടഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായി ക്ഷേമകാര്യ ചെയര്മാന് കെ എം ബഷീര്‍ (ലീഗ്), വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചിന്ന അശോകന് (കോണ്‍ഗ്രസ്), ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടെസ്സി ഷിബു (കേ.കോണ്‍.എം)എന്നിവരെ തെരഞ്ഞെടുത്തു. മാവൂര്ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയിലേക്കുള്ള സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്മാരെ തിരഞ്ഞെടുത്തു. ഇരു മുന്നണിക്കും ഒമ്പത് വീതം തുല്യ അംഗങ്ങളായതിനാല്‍ മൂന്നു പേരെയും നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. ക്ഷേമകാര്യം - യുഡിഎഫിലെ കെ ഉസ്്മാനും ആരോഗ്യ വിദ്യാഭ്യാസം എല്‍ഡിഎഫിലെ കവിതാഭായിക്കും ലഭിച്ചു. വികസനവും ധനകാര്യവും യഥാക്രമം കോണ്‍ഗ്രസിലെ കെ ഡി വാസന്തിക്കും വളപ്പില്‍ റസാക്കിനും ലഭിച്ചിരുന്നു.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT