സ്റ്റാച്യുവിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നതില്‍ ട്രാഫിക്കിന്റെ ഇരട്ടനീതി
BY Sumeera SMR4 April 2016 5:07 AM GMT
Sumeera SMR4 April 2016 5:07 AM GMT
തൃപ്പൂണിത്തുറ: കിഴക്കേകോട്ട ജങ്ഷനില്‍നിന്നും സ്റ്റാച്യുവിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നതില്‍ ട്രാഫിക്കിന്റെ ഇരട്ടനീതി. ഈ ഭാഗത്ത് ഇരുചക്രവാഹന മുള്പ്പെടെയുള്ളവ കടത്തിവിടാതെ ട്രാഫിക് പോലിസ് കര്‍ശന നിയമമായിരുന്നു ഏറെ നാള് നടപ്പാക്കിയിരുന്നത്. എന്നാല്‍ കുറച്ച് നാളുകളായി പോലിസ് ഈ നിയമം കണ്ടില്ലെന്ന് നടിക്കുകയാണ്. പോലിസിനു തോന്നുന്നവരെ നിയമം തെറ്റിച്ചു കടത്തിവിടുന്നതായിട്ടാണ് പരാതി. പോലിസിന്റെയും ഹോം ഗാര്‍ഡിന്റെയും മുന്നിലൂടെയാണ് വാഹനങ്ങള്‍ പായുന്നത്. എന്നാല്‍ ചില വാഹനങ്ങള്‍ തടയുകയും മറ്റ് ചില വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്യും. രാത്രികാലങ്ങളില്‍ ഈ വണ്‍വേ തെറ്റിച്ചുവരുന്ന വാഹനങ്ങള്‍ അപകടത്തിന് കാരണമാവുന്നു. സ്റ്റാച്യുറോഡ് വഴി കിഴക്കേകോട്ട വൈക്കം റോഡിലേക്ക് വരുന്ന കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ഈ വണ്‍വെ തെറ്റിച്ചുള്ള വാഹനങ്ങളുടെ വരവ് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ നോ എന്‍ട്രി ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം കാറ്റില്‍ പറത്തിയാണ് യാത.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT