Flash News

സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു; ഒരാള്‍ മരിച്ചു

സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു; ഒരാള്‍ മരിച്ചു
X
smriti-irani_

ന്യൂഡല്‍ഹി; കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു. ഡല്‍ഹിയിലെ യമുനാ അതിവേഗപാതയില്‍ ഇന്നലെ രാത്രിയാണ്് അപകടം നടന്നത് . എന്നാല്‍ ഒരാള്‍ മരിക്കുകയും രണ്ടാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ ആഗ്രയിലെ ഒരു ഡോക്ടര്‍  സംഭവസ്ഥലത്ത് നിന്ന് മരിച്ചു. പരിക്കേറ്റ ഇവരുടെ പിതാവിനെയും സഹോദരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിവേഗത്തില്‍ വന്ന സ്മൃതി ഇറാനിയുടെ കാര്‍ പോലിസ് വാഹനവ്യൂഹത്തിലെ മറ്റൊരു കാറില്‍ചെന്ന് ഇടിക്കുകയായിരുന്നു. താന്‍ സുരക്ഷിതയാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ട് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it