Flash News

സ്പീക്കര്‍ ചെരുപ്പ് ഡൈവറെ കൊണ്ട് അഴിപ്പിച്ചു; നടപടി വിവാദം ആവുന്നു

തിരുവനന്തപുരം:  ചെരുപ്പിന്റെ വാറഴിച്ചുമാറ്റാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ട് സ്പീക്കര്‍ ശക്തന്റെ നടപടി വിവാദമാവുന്നു. ബുധനാഴ്ചയാണ് സംഭവം.  നിയമസഭാവളപ്പില്‍ നടത്തിയ നെല്‍കൃഷി വിളവെടുപ്പ് ചടങ്ങിനിടെയാണ് സംഭവം. കൃഷി മന്ത്രി കെ.പി. മോഹനനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
സംഭവത്തില്‍ സ്പീക്കര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അനാരോഗ്യം കാരണമാണ് ചെരുപ്പ് അഴിക്കാന്‍ സാധിക്കാത്തതെന്നാണ് സ്പീക്കറുടെ ഓഫീസില്‍ നിന്നുള്ള അനൗദ്ദ്യോഗിക റിപ്പോര്‍ട്ട്. ഇതേപറ്റി പന്ത്രണ്ട് മണിക്ക് സ്പീക്കര്‍ പ്രതികരിക്കും.നിയമസഭയിലെ മുന്നോറോളം ജീവനക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും മുന്നിലായിരുന്നു സംഭവം.സംഭവത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
Next Story

RELATED STORIES

Share it