Pravasi

സ്പാനിഷ് പുരസ്‌കാരം: ബാഴ്‌സയ്ക്കും റയലിനും ആധിപത്യം

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗിന്റെ (എല്‍എഫ്പി) വാര്‍ഷിക അവാര്‍ഡ്ദാനച്ചടങ്ങില്‍ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും ആധിപത്യം. സ്പാനിഷ് ലീഗ്, ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ബാഴ്‌സയുടെ താരങ്ങളാണ് ഭൂരിഭാഗം അവാര്‍ഡുകളും സ്വന്തമാക്കിയത്.
മികച്ച താരം, സ്‌ട്രൈക്കര്‍, കോച്ച്, ഗോള്‍കീപ്പര്‍, ലാറ്റിനമേരിക്കന്‍ താരം എന്നീ അഞ്ച് അവാര്‍ഡുകളാണ് ബാഴ്‌സ നേടിയത്.
മികച്ച ഡിഫന്റര്‍, മിഡ്ഫീ ല്‍ഡര്‍ എന്നിവര്‍ക്കുള്ള അവാ ര്‍ഡുകള്‍ റയല്‍ കരസ്ഥമാക്കി.
മികച്ച താരവും സ്‌ട്രൈക്കറുമായി ബാഴ്‌സയുടെ അര്‍ജ ന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലാറ്റിനമേരിക്കന്‍ താരമായി നെയ്മറും കോച്ചായി ബാഴ്‌സയുടെ ലൂയിസ് എന്റിക്വെയും ഗോളിയായി ബാഴ്‌സയുടെ ക്ലോഡിയോ ബ്രാവോ യും തിരഞ്ഞെടുക്കപ്പെട്ടു.
റയലിന്റെ കൊളംബിയന്‍ പ്ലേമേക്കര്‍ ജെയിംസ് റോഡ്രി ഗസ് മികച്ച മിഡ്ഫീല്‍ഡറിനുള്ള പുരസ്‌കാരം നേടിയപ്പോ ള്‍ ഡിഫന്ററായത് സെര്‍ജി യോ റാമോസാണ്. തുടര്‍ച്ചയായി നാലാംതവണയാണ് റാമോസ് വിജയിയാവുന്നത്.
Next Story

RELATED STORIES

Share it