Sports

സ്പാനിഷ് ടീമിന് ഓസ്ട്രിയയില്‍ ഗംഭീര വരവേല്‍പ്പ്

വിയെന്ന: നിലവിലെ ചാംപ്യന്‍മാരായ സ്പാനിഷ് ടീം യൂറോ കപ്പ് തയ്യാറെടുപ്പുകള്‍ക്കായി ഓസ്ട്രിയയിലെത്തി. ഗംഭീര വരവേല്‍പ്പാണ് സ്പാനിഷ് ടീമിന് ലഭിച്ചത്. വിമാനത്താവളത്തില്‍ നിന്നു ഹോട്ടലിലേക്ക് വരുന്നതിനിടെ വഴിയിലുടനീളം സ്പാനിഷ് ടീമിന്റെ ജഴ്‌സിയണിഞ്ഞ് ആരാധകര്‍ തിക്കും തിരക്കും കൂട്ടി.
യൂറോയ്ക്കു മുമ്പ് ബോസ്‌നിയ ഹെര്‍സെഗോവിന, ദക്ഷിണ കൊറിയ എന്നിവര്‍ക്കെതിരേ സ്‌പെയിന്‍ സൗഹൃദ മല്‍സരങ്ങളില്‍ കളിക്കുന്നുണ്ട്.
പ്രമുഖ താരങ്ങളായ ഡിയേഗോ കോസ്റ്റ, ഫെര്‍ണാണ്ടോ ടോറസ്, യുവാന്‍ മാറ്റ എന്നിവരില്ലാതെയാണ് സ്‌പെയിന്‍ യൂറോ കപ്പിനൊരുങ്ങുന്നത്.
Next Story

RELATED STORIES

Share it