സ്പന്ദനം
BY ajay G.A.G10 Nov 2015 10:12 AM GMT
X
ajay G.A.G10 Nov 2015 10:12 AM GMT
കവിത/ചന്ദ്രന് അന്തിക്കാട്
മന്ദമന്ദമെന്‍ സ്പന്ദനങ്ങളില്‍
വന്നലിഞ്ഞ ശ്രീരാഗമേ
ആത്മഗീതകളാലപിക്കുവാന്
ആയിരം സ്വരം നല്‍കുക.
പുതിയ കിരണനുണരുവാന്
ഉണര്‍ത്തു പാട്ടായണയുക
ഇടനെഞ്ചിന് തുടിക്കൊപ്പം
ഇടക്ക കൊട്ടിപ്പാടുക.
സാധകം ചെയ്തുചെയ്തു ജീവിതം
സര്ഗസംഗീതമാക്കുക
കവിതപോലൊരു ജീവിതം
കനവുകാണുക; പാടുക
ധന്യധന്യമാം പൊന്മിനിറ്റുകള്
തന്ന കാലമേ വന്ദനം.
മന്ദമന്ദമെന്‍ സര്ഗവേദിയില്
വന്നലിഞ്ഞ ശ്രീരാഗമേ
നീരുണങ്ങിയ നെല്നിലങ്ങളില്
നീരൊഴുക്കായണയുക
നൂറുമേനി നിറഞ്ഞുനില്ക്കുന്ന
നെല്ക്കുലകളണിയുക
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT