സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത പരാജയകാരണം: മന്ത്രി

ന്യൂഡല്‍ഹി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയത്തിന് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയും കാരണമായെന്ന് മന്ത്രി കെ സി ജോസഫ്. അമിത ആത്മവിശ്വസം കണ്ണൂരില്‍ പരാജയത്തിനു കാരണമായിട്ടുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. വിമത സാന്നിധ്യമുണ്ടായ മൂന്ന് ഡിവിഷനുകള്‍ മാത്രമല്ല കോണ്‍ഗ്രസ്സിന്റെ പരാജയത്തിനു കാരണം. അതിനേക്കാള്‍ വലിയ പരാജയം തന്നെയാണ് ഇത്തവണ നേരിടേണ്ടിവന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയും പരാജയത്തിനു കാരണമായി. വിമത സാന്നിധ്യത്തെക്കുറിച്ചു പരാതി പറയുമ്പോള്‍ തന്നെ വിമതന്‍മാര്‍ എങ്ങിനെ ഉണ്ടായെന്നതിനെക്കുറിച്ചും പരിശോധിക്കേണ്ടതുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കണം. എങ്കില്‍ മാത്രമേ പാര്‍ട്ടിയെ കെട്ടുറപ്പോടെ മുന്നോട്ടു നയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയത്തി ല്‍ ആരേയും ബലിയാടാക്കിയിട്ടില്ലെന്ന് കെ സി ജോസഫ് പറഞ്ഞു. പരാജയം ആയുധമാക്കി തന്നെ ബലിയാടാക്കുന്നുവെന്ന കെ സുധാകരന്റെ ആരോപണം സംബന്ധിച്ച് ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം എം ഹസനെതിരായ സുധാകരന്റെ പ്രസ്താവന തെറ്റിധാരണ മൂലമാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it