സ്ഥാനാര്‍ഥി നിര്‍ണയം; നേതൃത്വത്തിനെതിരേ ജോസ് തെറ്റയില്‍

അങ്കമാലി: അങ്കമാലിയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വം നടത്തിയ ഇടപെടലുകള്‍ പ്രതിഷേധാര്‍ഹമാണെന്ന് ജോസ് തെറ്റയില്‍ എംഎല്‍എ. സംസ്ഥാന കമ്മിറ്റിയിലും നിയോജക മണ്ഡല കമ്മിറ്റിയിലും ഐകകണ്‌ഠ്യേന അംഗീകരിച്ച തന്റെ സ്ഥാനാര്‍ഥിത്വം ദേശീയ നേതൃത്വം അംഗീകരിക്കാതിരുന്നത് വിവേചനപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ ഇനി മല്‍സരിക്കുകയില്ലെന്നും ബെന്നി മൂഞ്ഞേലിയെ സ്ഥാനാര്‍ഥിയാക്കണമെന്നും സിപിഎം അടക്കമുള്ള പാര്‍ട്ടികളോടും ജനതാദള്‍ പ്രവര്‍ത്തകരോടും നേരത്തെ പറഞ്ഞിരുന്നതാണ്. പിന്നീട് എല്‍ഡിഎഫും ഒരു വിഭാഗം പ്രവര്‍ത്തകരും ജനതാദളിലെ പ്രദേശിക നേതൃത്വവും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയില്ലായെന്ന തീരുമാനം പുനരാലോചിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് മല്‍സരിക്കാമെന്ന് സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it