സ്ഥാനാര്‍ഥി നിര്‍ണയം: കോണ്‍ഗ്രസ്സിലെ യുവനേതാക്കള്‍ക്ക് അതൃപ്തി

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ യുവനേതാക്കള്‍ക്ക് അതൃപ്തി. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ-സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗമാണു നേതൃത്വത്തിനെതിരേ രംഗത്തുവന്നത്.
യുവനേതാക്കള്‍ക്ക് അവസരം നല്‍കാത്തവര്‍ വീണ്ടും സ്ഥിരം മുഖങ്ങളെ പരീക്ഷിക്കാന്‍ ഒരുങ്ങുന്നതു പാര്‍ട്ടിയുടെ സാധ്യത പാടേ നഷ്ടമാക്കും. ഇരുപതുകളില്‍ പാര്‍ലമെന്ററി രംഗത്തേക്കു കടന്നുവന്നവര്‍ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞിട്ടും യുവാക്കളെന്നു ഭാവിച്ചു തുടരുന്നതു ലജ്ജാവഹമാണ്. തലമുറകളുടെ രക്തവും വിയര്‍പ്പും ഊറ്റിക്കുടിച്ച് അധികാരത്തിലെത്തിയിട്ടും യുവതലമുറയോട് നീതി കാണിക്കാത്തതു ക്രൂരമാണ്. അവഗണനയ്ക്കു കനത്ത വിലനല്‍കേണ്ടിവരുമെന്നും യുവനേതാക്കള്‍ നേതൃത്വത്തെ ഓര്‍മിപ്പിക്കുന്നു. യോഗത്തിനു ശേഷം എ കെ ആന്റണി, വി എം സുധീരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ നേരില്‍ക്കണ്ടും യുവാക്കള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
Next Story

RELATED STORIES

Share it