kasaragod local

സ്ഥാനാര്‍ഥികള്‍ സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിച്ചു; സമ്പന്നന്‍ ഡോ. എ എ അമീന്‍ 8.71 കോടി; പി ബി അബ്ദുര്‍ റസാഖിന് 1.85 കോടി

കാസര്‍കോട്: ഉദുമ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കുഞ്ഞിരാമന്റെ കൈയിലുള്ളത് 10,000 രൂപ. എന്നാല്‍ 72.51 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. 200 0 രൂപയും 1.10 ലക്ഷത്തിന്റെ 40 ഗ്രാം സ്വര്‍ണവും ആലക്കോട് പനയാല്‍ വില്ലേജില്‍ ഭാര്യയുടെ പേരില്‍ 70 സെന്റ് സ്ഥലവുമാണുള്ളത്. 60 ലക്ഷം രൂപയുടെ 3.5 ഏക്കര്‍ സ്ഥലവും വിവിധ ബാങ്കുകളില്‍ നിക്ഷേപമുണ്ട്. 2500 രൂപയുടെയും 5000 രൂപയുടെ ഓഹരികളുണ്ട്. രണ്ടു ബാങ്കുകളിലായി 4,99,236 രൂപയുടെ ബാധ്യതയാണുള്ളത്. സമരവുമായി ബന്ധപ്പെട്ട് ഒരു കേസുണ്ട്.
എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥി ഡോ.എ എ അമീനിനു സ്ഥാവരജംഗമ വസ്തുക്കളുള്‍പ്പെടെ 8.71 കോടി രൂപയുടെ സ്വത്ത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പയുള്‍പ്പെടെ 19,55,806 രൂപയുടെ ബാധ്യതയുണ്ട്. വിവിധ ബാങ്കുകളിലായി 8,81,870 രൂപയുടെയും ഭാര്യക്ക് 1,78,169 രൂപയുടെയും നിക്ഷേപമുണ്ട്.അമീന് മൂന്ന് ലക്ഷം രൂപയുടെയും കാറും ഒമ്പത് ലക്ഷം രൂപയുടെയും കാറുകളുണ്ട്. 40 ലക്ഷത്തിന്റെ കാര്‍ ഭാര്യയുടെ പേരിലുണ്ട്. ഓച്ചിറയില്‍ 1.5 കോടിരൂപയുടെ 81 സെന്റ് കൃഷിഭൂമിയും മലയിന്‍കീഴില്‍ ഒരു കോടിയുടെ കാര്‍ഷികേതര ഭൂമിയുമുണ്ട്. ഭാര്യക്ക് ഓച്ചിറയില്‍ 2.5 കോടിയുടെയും മക്കള്‍ക്ക് ഒന്നരകോടി വീതവും വിലമതിക്കുന്ന കാര്‍ഷികേതര ഭൂമിയുമുണ്ട്. നിര്‍മാണ മേഖലയിലെ നിക്ഷേപമുള്‍പ്പെടെ 8.5 കോടിയുടെ പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ അമിനുണ്ട്.
മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുര്‍റസാഖിന് 1.85 കോടിയുടെ ആസ്തി. 1,84,80,232 രൂപയാണ് സ്ഥാവരജംഗമ വസ്തുക്കളുടെ മൊത്തം ആസ്തി. ഭാര്യ സഫിയയുടെ ആസ്തി 14,92,50 0 രൂപയാണ്. അബ്ദുര്‍ റസാഖിന്റെ കൈവശം ഒരു ലക്ഷവും സഫിയയുടെ കൈയില്‍ ഇരുപതിനായിരം രൂപയുമാണുള്ളത്. കാര്‍ വാങ്ങിയ വകയില്‍ 44,229 രൂപയുടെ ബാധ്യത ബാങ്കിലുണ്ട്.
വിവിധ ബാങ്കുകളിലായി 2,28,231 രൂപയുണ്ട്. കമ്പനികളിലെയും മ്യൂച്ചല്‍ഫണ്ടുകളിലെയും ബോണ്ടുകള്‍, കടപ്പത്രങ്ങള്‍, ഓഹരികള്‍ എന്നിവയിലാണ് 18 ലക്ഷം രൂപയും ഭാര്യക്ക് 50,000 രൂപയുമാണുള്ളത്. അബ്ദുര്‍റസാഖിന് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന കാറും അയ്യായിരം രൂപ വിലയുള്ള കാറുമാണുള്ളത്.
കാസര്‍കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്നിന് ആകെയുള്ളത് 78,16,188 രൂപയുടെ സ്വത്തുകള്‍. ഭാര്യയുടെ പേരിലുള്ളത് 60.5 ലക്ഷത്തോളം രൂപയുടേത്. നെല്ലിക്കുന്നിന്റെ കൈവശം 25,000 രൂപയും ഭാര്യ ടി എം ആയിഷയുടെ കൈവശം 10,000 രൂപയുമുണ്ട്. വിവിധ ബാങ്കുകളിലായി നെല്ലിക്കുന്നിന് 5.16 ലക്ഷം രൂപയും ആയിഷക്ക് കാസര്‍കോട് കാനറാ ബാങ്കില്‍ 28,682 രൂപയുമുണ്ട്. കാസര്‍കോട് ജില്ലാ സഹകരണ ആയുര്‍വേദ ആശുപത്രി സൊസൈറ്റിയില്‍ 1000 രൂപയുടെ പത്ത് ഓഹരികളും, കാസര്‍കോട് കര്‍ഷക ക്ഷേമ സഹകരണ സംഘത്തില്‍ 2000 രൂപയുടെ 20 ഓഹരികള്‍ ഉള്ള എന്‍ എക്ക് 18 ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൂന്നുകാറുകളുണ്ട്. വാണിജ്യാവശ്യത്തിനുമുള്ള 55 ലക്ഷം രൂപ വിലമതിക്കുന്ന കെട്ടിടവും നെല്ലിക്കുന്നിനുണ്ട്.
കാഞ്ഞങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന് 17,03,520 രൂപയുടെ സ്വത്ത് വകകള്‍. കാസര്‍കോട് ജില്ലയിലെ പെരുമ്പള വില്ലേജില്‍ അഞ്ച് ലക്ഷം രുപ വിലമതിക്കുന്ന 41 സെന്റ് സ്ഥലവും ഏഴ് ലക്ഷംരൂപ മതിപ്പ് വിലയുള്ള വീടും സ്വന്തമായുണ്ട്. ഭാര്യ സരോജിനിക്ക് 1,89,000 രൂപ വിലമതിക്കുന്ന 72 ഗ്രാം ആഭരണവും, മകള്‍ നീലി ചന്ദ്രന് 40,000 രൂപ വിലമതിക്കുന്ന 16 ഗ്രാം ആഭരണവും, 1,09,110 രൂപയുടെ സ്‌കോളര്‍ഷിപ്പായി ലഭിച്ച തുകയും ഡെപ്പോസിറ്റായി ഉണ്ട്.
Next Story

RELATED STORIES

Share it