സ്ഥാനാര്‍ഥികളെ സഹായിക്കാന്‍ വിദഗ്ധരെ അയക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലത്തിലും ചെലവു കണക്കുകളിലും കൃത്യത ഉറപ്പുവരുത്താന്‍ സഹായിക്കാ ന്‍ നൂറിലധികം വിദഗ്ധരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിക്കും. ഇലക്ഷന്‍ കമ്മീഷന്‍ റിട്ടേണ്‍ പ്രിപ്പറേഴ്‌സ് (ഇസിആര്‍പി) എന്നാണ് ഇവര്‍ അറിയപ്പെടുക. തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബംഗാള്‍, കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇവരുടെ സേവനം ലഭ്യമാവും.
തിരഞ്ഞെടുപ്പു കാലയളവില്‍ ഉണ്ടാവുന്ന ചെലവുകളുടെ ഇ-ഫയലിങിനു സഹായിക്കുക എന്നതാണ് ഇസിആര്‍പികളുടെ പ്രധാന ചുമതല. ഒരു സ്ഥാനാര്‍ഥിയെ സഹായിക്കുന്നതിന് 1200 രൂപയാണ് കമ്മീഷന്‍ . ബംഗാളില്‍ ഇതിനോടകം നൂറിലധികം ഇസിആര്‍പിമാരെ നിയോഗിച്ചിട്ടുണ്ട്. കേരളത്തില്‍ ഇവരുടെ പരിശീലനത്തിനായി ഒരു സ്വകാര്യ സ്ഥാപനമാണു രംഗത്തുള്ളത്.
Next Story

RELATED STORIES

Share it