Pathanamthitta local

സ്ഥാനാര്‍ഥികളുടെ വരവുചെലവ് കണക്കുകള്‍ പരിശോധിച്ചു

പത്തനംതിട്ട: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് കണക്കുകളുടെ ആദ്യഘട്ട പരിശോധന കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ എം സതീഷ്‌കുമാര്‍, ജില്ലാ കളക്ടര്‍ എസ് ഹരികിഷോര്‍, ഫിനാന്‍സ് ഓഫിസര്‍ കെ ജി ജയശങ്കര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. തിരഞ്ഞെടുപ്പ് വരവ് ചെലവു കണക്കുകള്‍ കൃത്യമായി ഹാജരാക്കാത്തവര്‍ക്ക് നോട്ടീസ് നല്‍കും. മൂന്ന് ഘട്ടങ്ങളിലായാണ് പരിശോധന. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് വരവ് ചെലവ് കണക്ക് ഏജന്റുമാരാണ് കണക്കുകള്‍ ഹാജരാക്കിയത്. രണ്ടാംഘട്ട പരിശോധന 10ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്ഥാനാര്‍ഥികളുടെ ദൈനംദിന ചെലവുകണക്കുകളുടെ രജിസ്റ്റര്‍, വൗച്ചറുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പോസ്റ്റര്‍, ബാനര്‍ എന്നിവയുടെ സാമ്പിള്‍ പകര്‍പ്പ്, വിവിധ അനുമതികളുടെ പകര്‍പ്പ് എന്നിവയുമായി സ്ഥാനാര്‍ഥികളോ ഏജന്റുമാരോ എത്തണം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ തിരുവല്ല, റാന്നി, ആറന്മുള അസംബ്ലി മണ്ഡലങ്ങളിലെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചുവരെ കോന്നി, അടൂര്‍ അസംബ്ലി മണ്ഡലങ്ങളുടെയും രണ്ടാംഘട്ട പരിശോധനയാണ് നടക്കുന്നത്.
Next Story

RELATED STORIES

Share it