Flash News

സ്ഥാനാര്‍ത്ഥികള്‍ വിദ്വേഷ പ്രസംഗം നടത്തരുത്: ബറാക് ഒബാമ

സ്ഥാനാര്‍ത്ഥികള്‍ വിദ്വേഷ പ്രസംഗം നടത്തരുത്: ബറാക് ഒബാമ
X
obama

DONALD-TRUMP

[related]

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികള്‍ വിദ്വേഷ പ്രസംഗം നടത്തരുതെന്ന് നിലവിലെ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. അക്രമത്തിനെതിരായാണ് പ്രസംഗിക്കേണ്ടതെന്നും അക്രമത്തിന് അനുകൂലമായല്ല പ്രസംഗിക്കേണ്ടതെന്നും ഒബാമ ഒരു പൊതുചടങ്ങിനിടെ പറഞ്ഞു. ചിക്കാഗോയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികളും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് ഒബാമ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
തന്റെ അഭിപ്രായം മാനിക്കാത്തവര്‍ക്ക് ജനങ്ങളുടെ പിന്തുണ ഉണ്ടാവില്ല.രാഷ്ട്രീയം അക്രമം പ്രചരിപ്പിക്കാനുള്ള മാര്‍ഗ്ഗമല്ലെന്നും ഒബാമ പറഞ്ഞു.
കഴിഞ്ഞദിവസം ചിക്കാഗോയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മുസ്‌ലിങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും അമേരിക്കന്‍ പൗരത്വമില്ലാത്ത മുസ്‌ലിങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കമെന്നും അഭയാര്‍ത്ഥികളെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വന്‍ മതില്‍ പണിയുമെന്നും വിവാദ പ്രസ്താവന നടത്തിയ സ്ഥാനാര്‍ത്ഥിയാണ് ട്രംപ്.
Next Story

RELATED STORIES

Share it