Idukki local

സ്ഥലം ഈടുവാങ്ങി പണം നല്‍കിയ സംഭവം: കുബേരപ്രകാരം കേസെടുത്തു

മൂലമറ്റം: സ്ഥലം ഈടുവാങ്ങി പണം നല്‍കിയ സംഭവത്തില്‍ കുബേര പ്രകാരം കേസെടുത്തു. പതിപ്പള്ളി വാത്തുകാട്ട് ഷൈലയുടെ പേരിലാണ് കാഞ്ഞാര്‍ പോലിസ് കേസെടുത്തത്. ഇലപ്പള്ളി വട്ടപ്പാറയില്‍ ഓമനയുടെ പരാതിയിലാണ് കേസ്.സംഭവത്തെപ്പറ്റി പോലിസ് പറയുന്നത്: രണ്ടുവര്‍ഷം മുമ്പ് ഷൈലയില്‍ നിന്നു ഓമന രണ്ടുലക്ഷം 60 ശതമാനം വാര്‍ഷിക പലിശയ്ക്ക് വായ്പ വാങ്ങിയിരുന്നു.
ഇതില്‍ 1.6ലക്ഷം രൂപ പലപ്പോഴായി തിരികെ നല്‍കിയതായി ഓമന പറയുന്നു.എന്നാല്‍ വീണ്ടും 1,85,000 കൂടി വേണമെന്നാവശ്യപ്പെട്ട് ഓമനയെ ഷൈല ഭീഷണിപ്പെടുത്തി. അതിനുശേഷം നല്‍കാനുള്ള പണത്തിന് ഈടായി ഷൈലയുടെ പക്കല്‍ നിന്നു വസ്തുവിന്റെ ആധാരം കൈവശപ്പെടുത്തിയിരുന്നു. ഷൈല പറഞ്ഞ സമയത്തും പണം നല്‍കാതെ വന്നതിനെ തുടര്‍ന്ന് ഓമനയുടെ ഭര്‍ത്താവ് രവിയുടെ പേരിലുള്ള 22 സെന്റ് സ്ഥലവും വീടും ഷൈല രജിസ്റ്റര്‍ ചെയ്തു വാങ്ങി. ഇതു കൂടാതെ കൂടുതല്‍ ചെക്കുകളും ഷൈല കൈവശപ്പെടുത്തി.
എഴുതി വാങ്ങിയ വീട്ടില്‍ നിന്നും ബലമായി ഇറക്കിവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഓമനയും കുടുംബാംഗങ്ങളും കാഞ്ഞാര്‍ സിഐയ്ക്കു പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തു. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിയോടെ ഷൈലയുടെ പതിപ്പള്ളിയിലെ വീട്ടില്‍ പോലിസ് റെയ്ഡ് നടത്തി. ആധാരം അടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണെന്ന് കാഞ്ഞാര്‍ പോലിസ് അറിയിച്ചു. എസ്‌ഐമാരായ കെ സജി, നാസര്‍ പി എസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Next Story

RELATED STORIES

Share it