സ്ത്രീ സുരക്ഷയ്ക്ക് കൂട്ടായ പരിശ്രമം അനിവാര്യം: സി അബ്ദുല്‍ ഹമീദ്

പുത്തനത്താണി: സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അഭിപ്രായപ്പെട്ടു. നാഷനല്‍ വിമന്‍സ് ഫ്രണ്ട് (എന്‍ഡബ്ല്യുഎഫ്) സംസ്ഥാന ഘടകം മലപ്പുറം പുത്തനത്താണി മലബാര്‍ ഹൗസില്‍ സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച 'ലീഡ് 2016' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് പ്രസിഡന്റ് ഇ എം അബ്ദുര്‍റഹ്മാന്‍, എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എ എസ് സൈനബ, റീഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം പി നൂറുല്‍ അമീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it