Gulf

സ്ത്രീ ശാക്തീകരണം ലക്ഷ്യം: ഖത്തര്‍

സ്ത്രീ ശാക്തീകരണം ലക്ഷ്യം: ഖത്തര്‍
X
Qatar-West-Bay-view

ദോഹ: എല്ലാ മേഖലകളിലും പങ്കാളിത്തം ഉറപ്പു വരുത്തിയുള്ള സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഖത്തര്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതില്‍ ശക്തമായ ഇടപെടല്‍ വേണ്ടതുണ്ടെന്നും യു എന്‍ ആസ്ഥാനത്തെ ഖത്തറിന്റെ സ്ഥിരം കാര്യാലയത്തിലെ സെക്കന്‍ഡ് സെക്രട്ടറി നൂര്‍ ഇബ്രാഹിം അല്‍ സാദ പറഞ്ഞു. ജനീവയിലെ യുഎന്‍ ആസ്ഥാനത്തു നടന്നു വരുന്ന മനുഷ്യാവകാശ കൗണ്‍സിലിന്റെ സമ്മേളനത്തില്‍ സ്ത്രീകള്‍ക്കെതിരായ അത്രിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സര്‍വോന്മുഖ വികസനത്തിനായി രൂപപ്പെടുത്തിയ ഖത്തര്‍ നാഷനല്‍ വിഷന്‍ 2030ല്‍ വനിതകളുടെ സര്‍വോന്മുഖമായ വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.
നിയമഭേദഗതികളിലൂടെയും ഇടപെടലുകളിലൂടെയും സ്ത്രീകളുടെ സാന്നിധ്യവും അവസരവും രാജ്യത്തു വര്‍ധിച്ചു വന്നിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി മല്‍സരാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഖത്തര്‍ ഫൗണ്ടേഷന്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിവിധ കേന്ദ്രങ്ങള്‍ ഇതിനായി സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്നു. പ്രധാനമായും സ്ത്രീ സംരക്ഷണവും സാമൂഹിക പുനരധിവാസവുമാണ് ഇവയുടെ ദൗത്യം.
അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമാകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും അവരെ സാമൂഹിക ജീവിതത്തിനു പരിപ്പിക്കുന്നതിനും ഇത്തരം കേന്ദ്രങ്ങള്‍ ഉപകാരപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it