Kottayam Local

സ്ത്രീ വോട്ടര്‍മാര്‍ നിരവധി; പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത പോളിങ്

കോട്ടയം: തോരാതെ പെയ്ത ചാറ്റല്‍ മഴയിലും ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത പോളിങ്. ഒട്ടുമിക്കബൂത്തുകളിലും നീണ്ടക്യൂവാണ് കാണപ്പെട്ടു. രാവിലെ ഏഴു മുതല്‍ ആരംഭിച്ച തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയ വോട്ടുകളില്‍ ഭൂരിഭാഗവും സ്ത്രീ വോട്ടമാര്‍മാരായിരുന്നു. രാവിലെ 11ഓടെ പ്രശ്‌ന ബാധിത ബൂത്തുകളായി കണക്കാക്കപ്പെട്ടിരുന്ന കരീമഠം, എസ്എന്‍ കോളജ് എന്നീ ബൂത്തുകളില്‍ ശരാശരി 35 ശതമാനം വോട്ട് രേഖപ്പെടുത്തി.
അതേസമയം കുമരകം മഞ്ചാടിക്കരിയില്‍ 43 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലമായ ഏറ്റുമാനൂരില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ മികച്ച പോളിങാണ് ആദ്യ മണിക്കൂറുകളില്‍ നടന്നത്. വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തുകളില്‍ എത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വാഹന സൗകര്യവും ജലഗതാഗതത്തിനായി ബോട്ടുകളും സജ്ജമാക്കിയിരുന്നു.
കൂടാതെ ഉച്ച സമയങ്ങളില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുന്ന വോട്ടര്‍മാര്‍ക്കു ഭക്ഷണവും ഒരുക്കിയിരുന്നു. സംഘര്‍ഷഭീതി നിലനിന്നിരുന്ന പടിഞ്ഞാറന്‍ മേഖലയില്‍ സമാധാനപരമായ പോളിങാണ് നടന്നത്. എന്നാല്‍ തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്തിലെ ചെങ്ങളം വായനശാല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാഹനം മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചു ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെങ്കിലും പോലിസിന്റെ ഇടപെടലുകള്‍ മൂലം രംഗം ശാന്തമായി.
Next Story

RELATED STORIES

Share it